03:56pm 24 November 2026
NEWS
ജി.സി.സി രാജ്യങ്ങൾക്കിടയിലെ കരഗതാഗത കരട് നിയമം ബന്ധപ്പെട്ട സമിതിക്ക് വിട്ട് ഖത്തർ ശൂറ കൗൺസിൽ
24/11/2026  04:30 AM IST
nila
ജി.സി.സി രാജ്യങ്ങൾക്കിടയിലെ കരഗതാഗത കരട് നിയമം ബന്ധപ്പെട്ട സമിതിക്ക് വിട്ട് ഖത്തർ ശൂറ കൗൺസിൽ

​ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾക്കിടയിലെ അന്താരാഷ്ട്ര കരഗതാഗതത്തിനുള്ള ഏകീകൃത സംവിധാനം (നിയമം) നടപ്പിലാക്കുന്നത് സംബന്ധിച്ച കരട് നിയമം ഖത്തർ ശൂറ കൗൺസിൽ വിശദമായ പഠനത്തിനായി ബന്ധപ്പെട്ട സമിതിക്ക് കൈമാറി. കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുള്ള അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ആസ്ഥാനത്തെ 'തമീം ബിൻ ഹമദ് ഹാളിൽ' ചേർന്ന പ്രതിവാര സമ്മേളനത്തിലാണ് ഈ തീരുമാനം.
​സർക്കാർ സമർപ്പിച്ച കരട് നിയമം അവലോകനം ചെയ്ത കൗൺസിൽ, ഇത് പരിശോധിക്കുന്നതിനായി ആരോഗ്യ-പൊതുസേവന-പരിസ്ഥിതി സമിതിക്ക് വിടുകയും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി സ്വിറ്റ്‌സർലൻഡിലും ജർമ്മനിയിലും നടത്തിയ ഔദ്യോഗിക സന്ദർശനങ്ങളെ കൗൺസിൽ പ്രശംസിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം വിപുലീകരിക്കുന്നതിനും ഈ പര്യടനം വലിയ ഊർജ്ജം പകർന്നതായി കൗൺസിൽ വിലയിരുത്തി.'മാതാപിതാക്കളുടെ പരിചരണം ശക്തിപ്പെടുത്തുന്നതിനും കുടുംബഭദ്രത പിന്തുണയ്ക്കുന്നതിനും' കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്മേലുള്ള സർക്കാർ പ്രസ്താവനയെക്കുറിച്ച് സാമൂഹിക കാര്യ-തൊഴിൽ-ഭവന സമിതി സമർപ്പിച്ച റിപ്പോർട്ട് കൗൺസിൽ പരിശോധിക്കുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്തു.ഗൾഫ് ഡിജിറ്റൽ എക്കണോമി സിമ്പോസിയത്തിൽ ഈസ ബിൻ അഹമ്മദ് അൽ നസ്ർ പങ്കെടുത്തതിന്റെ റിപ്പോർട്ടും, 'ശുദ്ധവും ആരോഗ്യകരവും സുസ്ഥിരവുമായ പരിസ്ഥിതിക്കായുള്ള അവകാശം' എന്ന വിഷയത്തിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ അലി ബിൻ അഹമ്മദ് അൽ കാബി പങ്കെടുത്തതിന്റെ റിപ്പോർട്ടും സമ്മേളനം അവലോകനം ചെയ്തു.
​സമ്മേളനത്തിന്റെ തുടക്കത്തിൽ സെക്രട്ടറി ജനറൽ നായിഫ് ബിൻ മുഹമ്മദ് അൽ മഹ്മൂദ് അജണ്ട വായിക്കുകയും മുൻ സമ്മേളനത്തിന്റെ മിനിറ്റ്സ് കൗൺസിൽ അംഗീകരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img